Post Category
ഗവ. വനിത ഐ .ടി.ഐ പ്രവേശനം
ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആൻഡ് പ്രോഗ്രാമിങ്' അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സർവേയർ , കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ് മേക്കിങ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. (വെബ്സൈറ്റ്: https://itiadmissions.kerala.gov.in) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം തൊട്ടടുത്തുള്ള ഗവ. ഐടിഐയില്‍ എത്തി വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഫോണ്‍ : 04792457496, 9747454553.
(പിആർ/എഎൽപി/1123)
date
- Log in to post comments