Post Category
തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ നിന്നും ഐ.ഐ.ടി.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കളില്‍ നിന്നും 2026 അധ്യയന വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 280 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.labourwelfarefund.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിന് അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 750/രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് ലഭിക്കും.
date
- Log in to post comments