Skip to main content

മെറിറ്റ് അവാര്‍ഡ് വിതരണം 11 ന്

ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നടപ്പിലാക്കുന്ന 'റൈസ്' പദ്ധതിയുടെ ഭാഗമായി, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന മെറിറ്റ് അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി ദേവികുളം നിയമസഭാ മണ്ഡലതല അവാര്‍ഡ് വിതരണം ജൂണ്‍ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ നടക്കും.
കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍  കെ. സേതുരാമന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ദേവികുളം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, മാങ്കുളം, ബൈസണ്‍വാലി, ചിന്നക്കനാല്‍, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് സിലബസ് സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു/എസ്.എസ്.എല്‍.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും.

അര്‍ഹരായ വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് ചടങ്ങില്‍ എത്തിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ വഴി ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.
 

date