Post Category
താല്‍പര്യപത്രം ക്ഷണിച്ചു
കുത്തനെയുളള ചരിവുകളുളള മലയോര മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, എഞ്ചിനീയറിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി യോഗ്യരായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം സമര്‍പ്പിക്കുവാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, ഉദ്ദേശിക്കുന്ന കണ്‍സള്‍ട്ടിങ് ഫീസ് എന്നിവ സഹിതം ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പര്‍ട്ട്മെന്റ്, കേശവദാസപുരം,പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. താല്‍പര്യപത്രം സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ 15.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 225480
date
- Log in to post comments