Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 സ്പോട്ട് അഡ്മിഷൻ 

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെൻ്ററിൽ സർക്കാർ അംഗീകാരമുള്ള സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള ഒരു വർഷ കോഴ്സായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി (യോഗ്യത എസ്എസ്എൽസി) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ജൂൺ 16 ന് നടക്കുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻ്റർ, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി, ഫോൺ:8156893087,9388338357.

 ഇ-ചലാൻ അദാലത്ത് 

മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാൻ അദാലത്ത് ജൂൺ 24 രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പയ്യന്നൂർ ആർടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തും. പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ പോയവർക്ക് പങ്കെടുക്കാം. അദാലത്തിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ ആണ് പിഴയടയ്ക്കാൻ സാധിക്കുക.

 എസി മെക്കാനിക് കോഴ്സ് 

കണ്ണൂർ ഗവ. ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ 100 ശതമാനം പ്ലേസ്മെന്റോടു കൂടിയ ആറ് മാസം ദൈർഘ്യമുള്ള എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സിനോട് അനുബന്ധിച്ച് ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921512459, 7510481819.

 ഐ.ടി.ഐ പ്രവേശനം 

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ. കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള എൻസിവിടി യുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആൻറ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സിസ്റ്റം മെയിൻറേനൻസ്, എന്നീ ട്രേഡുകളിലേക്കും ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻറ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ്, ഫാഷൻ ഡിസൈൻ ആൻറ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കുമുള്ള അപേക്ഷകൾ ഓൺലൈനായി https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 30 വൈകുന്നേരം അഞ്ച്. ഫോൺ: 0497-2835987, 7012827630 9037382593.

 അപേക്ഷ തിയതി നീട്ടി 

ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്കുള്ള 2026-27 അദ്ധ്യായന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 20 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. www.fcikerala.org വഴി ഓൺലൈനായും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. വിലാസം: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടൻ റോഡ്, കണ്ണൂർ,
ഫോൺ : 0497 2706904,9895880075.

date