Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂൺ 23 രാവിലെ 11-ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ വച്ച് സിറ്റിംഗ് നടത്തുന്നു. വീരശൈവ പണ്ടാരം വിഭാഗത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, തിയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് തിയ്യ ക്ഷേമ സഭ സമർപ്പിച്ച നിവേദനം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം പി സഫിയ വി ടി, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 1984/2026
date
- Log in to post comments