Skip to main content

ഗസ്റ്റ് ലക്ചറർ നിയമനം

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിന് ഒരു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്ത ബിരുദം നേടിയവരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18ന് രാവിലെ 11 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്https://govtcollegetly.ac.inhttps://go, 9188900210.

പി.എൻ.എക്‌സ്. 1989/2026

date