Post Category
പ്രിയദര്‍ശിനി പദ്ധതി പത്തനാപുരം കെ എസ് ആര്‍ ടി സി യൂണിറ്റ്തല ഉദ്ഘാടനം എം എല്‍ എ നിര്‍വഹിച്ചു
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ പത്തനാപുരം കെഎസ്ആര്‍ടിസി യൂണിറ്റ് തല ഉദ്ഘാടനം ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ നിര്‍വഹിച്ചു. പത്തനാപുരം ഡിപ്പോയിലെ 51 ഓര്‍ഡിനറി ബസ്സുകളിലാണ് പദ്ധതി നടപ്പാക്കുക. ബസ്സുകളുടെ ഫ്‌ലാഗ് ഓഫും യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി. നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,പത്തനാപുരം അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ ബി സാം, രാഷ്ട്രീയകക്ഷി നേതാക്കള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments