ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന, 2025-26 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പാത്തോളജി M.Sc (SLP) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂൺ 16 മുതൽ ജൂലൈ 3 വരെ അപേക്ഷിക്കാം. ജൂലൈ 3 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോറം ഉപയോഗിച്ചോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 1200 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 600 രൂപയുമാണ്. അംഗീകരിക്കപ്പെട്ട ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സ് 55 ശതമാനത്തിൽ കൂറയാതെ മാർക്കോടെ പാസ്സായവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. ഇവർക്ക് ഇൻടേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2560361, 362, 363, 364.
പി.എൻ.എക്‌സ്. 2000/2026
- Log in to post comments