സെൻസെസ്; സെല്‍ഫ് എന്യുമറേഷന്‍ ഇന്നുമുതല്‍
സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജില്ലയില്‍ ഇന്ന്(ജൂണ്‍ 16ന്) ആരംഭിക്കും. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍
കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും. സെല്‍ഫ് എന്യുമറേഷന്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഇമെയിലില്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഇതോടൊപ്പം 11 അക്ക സെല്‍ഫ് എന്യുമറേഷന്‍ ഐഡിയും(എസ്.ഇ. ഐഡി) ഉണ്ടാകും. സെല്‍ഫ് എന്യുമറേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതല്ല. സെല്‍ഫ് എന്യുമറേഷന്‍ ചെയ്ത വീടുകളിലും എന്യുമറേറ്റര്‍മാര്‍ സന്ദര്‍ശനം നടത്തും. ഇമെയിലില്‍ ലഭിച്ച എസ്.ഇ. ഐഡി അവര്‍ക്ക് കൈമാറണം. കുടുംബം നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തശേഷം എന്യുമറേറ്റര്‍ ഡാറ്റ അപ്‌ലോഡ് ചെയ്യും.
- Log in to post comments