ജില്ലാതല അറിയിപ്പുകൾ
ഗവ. വനിത ഐ. ടി. ഐ യിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കണ്ണൂർ ഗവ. വനിത ഐ. ടി. ഐയിൽ ഐ. എം. സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തിയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്. സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.
യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിലെ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത +2 അഥവാ തത്തുല്യം. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്‌മിഷൻ എടുത്താൽ മതിയാകും. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂൺ 30 നുള്ളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും www.srccc.in ലും ലഭ്യമാണ്. ജില്ലയിലെ പഠന കേന്ദ്രം - പുനർജനി യോഗ മൈൻഡ് ആൻ്റ് റിഫ്രഷ്മെൻ്റ് സെൻ്റർ, പഴയങ്ങാടി, ഫോൺ: 98 47 455338
പ്രകൃതിക്ഷോഭം: കർഷകർക്കായി കൺട്രോൾ റൂമുകൾ തുറന്നു
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിന് ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കണ്ണൂർ ജില്ലയിലെ കർഷകർക്ക് 9383472028, 9383472300 നമ്പറുകളിൽ ബന്ധപ്പെടാം.
- Log in to post comments