ജില്ലാതല അറിയിപ്പുകൾ
ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയം 2026-27 അദ്ധ്യയന വർഷം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾ 01.06.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരും 2025-26 അദ്ധ്യായന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സ് പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. അപേക്ഷഫോമിനായി ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ https://navodaya.gov.in/nv/nvs_school/kannur/en/home എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 25. ഫോൺ: 0490 2962965.
വൈദ്യുതി മുടക്കം
ഏച്ചൂർ സെക്ഷൻ പരിധിയിലെ പാട്യംറോഡ്, മതുകോത്ത്, ചേലോറ, പെരിങ്ങലായി, ൠഷീശ്വരം ടെമ്പിൾ, ശ്രീറോഷ്1, ശ്രീറോഷ് 2, ശ്രീറോഷ് 3, ജനശക്തി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 16 രാവിലെ എട്ട് മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.
- Log in to post comments