Post Category
ജനങ്ങളോടൊപ്പം സബ് കളക്ടര്‍ വണ്ണപ്പുറം വില്ലേജില്‍ 18ന്
ജനങ്ങളോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി സബ് കളക്ടര്‍ തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം വില്ലേജില്‍ ജൂണ്‍ 18 ന് രാവിലെ 10 മണി മുതല്‍ സന്ദര്‍ശനം നടത്തും. ഭരണകൂടത്തെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും നേരിട്ട് സംവദിക്കാനുമുള്ള പ്രത്യേക പരിപാടിയാണ് ഇത്. വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് സബ് കളക്ടറുമായി നേരിട്ട് സംസാരിക്കുവാനും അപേക്ഷകള്‍ നല്കുവാനും ഇതിലൂടെ അവസരം ലഭിക്കും.
പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും കേള്‍ക്കുകയും ലഭിച്ച എല്ലാ അപേക്ഷകളും വാക്കാലുള്ള പരാതികളും രേഖാമൂലം സ്വീകരിച്ച്, സബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രത്യേക കത്ത് നല്‍കും. സമയബന്ധിതമായി ഇവ ഫോളോ അപ്പ് ചെയ്യുകയും പ്രശ്നപരിഹാരം ഉറപ്പാക്കുകയും ചെയ്യും.
ബന്ധപ്പെടാനുള്ള നമ്പര്‍: സബ് കളക്ടര്‍ ഇടുക്കി 9447184231
date
- Log in to post comments