Skip to main content

കമ്മ്യൂണിറ്റി കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി പ്ലസ് സെന്ററിന് കീഴില്‍ കമ്മ്യൂണിറ്റി കെയര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ യോഗ്യത. പി.എല്‍.എച്ച്.ഐ.വി ഉദ്യോഗാര്‍ത്ഥിയായിരിക്കണം. പ്രതിമാസം 18,000 രൂപയാണ് വേതനം. ജൂണ്‍ 19-ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിലാണ് അഭിമുഖം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ പത്തിന് ഓഫീസില്‍ നേരിട്ട് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാതൊരുവിധ യാത്രാബത്തയും ലഭിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0487 2200310, 0487 2201355.

date