Skip to main content

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ: തൃശ്ശൂരിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കേരള പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) ആംഡ് പോലീസ് ബറ്റാലിയന്‍/ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 034/2025, 339/2025) തസ്തികയിലേക്ക് ജൂണ്‍ 20 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ തൃശ്ശൂര്‍ ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഒ.എം.ആര്‍ എഴുത്തുപരീക്ഷയുടെ ഒരു പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വരുത്തിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍- 1447) പരീക്ഷാകേന്ദ്രമായി അനുവദിച്ചിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1099222 മുതല്‍ 1099421 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് എസ്.എന്‍.എം എച്ച്.എസ്.എസ് ചാഴൂര്‍ (സെന്റര്‍ നമ്പര്‍-1447) പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം. പരീക്ഷാകേന്ദ്രം മാറിയത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് വഴിയും അവരുടെ പി.എസ്.സി പ്രൊഫൈല്‍ വഴിയും ലഭ്യമാക്കിയിട്ടുണ്ട്.

date