Skip to main content

എറിയാട് ഗവ. ഐ.ടി.ഐയില്‍ പ്രവേശനം ആരംഭിച്ചു; ജൂണ്‍ 30 വരെ അപേക്ഷിക്കാം

എറിയാട് ഗവ ഐ.ടി.ഐയില്‍ 2026 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക്  https://www.itiadmissions.kerala.gov.in  വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. രണ്ട് വര്‍ഷത്തെ കോഴ്സായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിലേക്കാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം തൊട്ടടുത്തുള്ള ഏതെങ്കിലും ഗവ. ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണം. ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ജൂണ്‍ 30 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. 100 രൂപയാണ് അപേക്ഷാ ഫീസ്. ഉയര്‍ന്ന പ്രായപരിധിയില്ല. എല്ലാ ട്രേഡുകളിലും 30 ശതമാനം വനിതാ സംവരണവും, എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ സംവരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ മെയില്‍: cru.itierd@kerala.gov.initieriyadu@gmail.com ഫോണ്‍: 0480 2804320.

date