ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ചുമര്‍ചിത്രകല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഒരു വര്‍ഷത്തെ ചുമര്‍ചിത്രകല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ശനി, ഞായര്‍ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ക്ക് ചുമര്‍ചിത്ര മേഖലയിലെ പ്രശസ്തരായ വിദഗ്ദ്ധരാണ് നേതൃത്വം നല്‍കുന്നത്. ആകെ 25 സീറ്റുകളുള്ള കോഴ്‌സിന്റെ അപേക്ഷാ ഫീസ് 200 രൂപയും കോഴ്‌സ് ഫീസ് 25,000 രൂപയും (പ്ലസ് ജി.എസ്.ടി). താത്പര്യമുള്ളവര്‍ ജൂലൈ 15-നകം പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ, www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍: 689533. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-695023. ഫോണ്‍: 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9188593635.
- Log in to post comments