Skip to main content

വായനാദിനം- മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന്

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും  പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനാദിനം - മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന്. എസ് എന്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഉദ്ഘാടനം ചെയ്യും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ മണിയപ്പന്‍ അധ്യക്ഷനാകും. എസ് എന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി സെക്രട്ടറി പ്രഫ. കെ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ ഐ ലാല്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. കോര്‍പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ആര്‍ ഡെസ്റ്റിമോണ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍,  സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്, എസ് എന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം എസ് സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date