വോക്ക് ഇന്‍ ഇന്റര്‍വ്യൂ
പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ അധികാര പരിധിയിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും, കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: എം.എ സൈക്കോളജി / എം.എസ്.ഡബ്ല്യു, സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 25 നും 45 നും മദ്ധ്യേ. യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍ 22ന് രാവിലെ 10 ന് പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നടത്തുന്ന വോക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0475-2222353.
- Log in to post comments