ജോബ് ഡ്രൈവ് 20ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 രാവിലെ 11ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാമത്തെ നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ജോബ് ഡ്രൈവ് നടത്തുന്നത്. മിനിമം പത്തം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവരായ 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതിനു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജോബ് ഡ്രൈവിൽ പങ്കെടുക്കാം.
മാനേജ്മെന്റ് അസോസിയേറ്റ്, ബിസിനസ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, എച്ച് ആർ മാനേജർ, ബ്രാഞ്ച് മാനേജർ, ഇൻഷുറൻസ് മാനേജർ, അസിസ്റ്റന്റ് ഇൻഷുറൻസ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, മക്ഡൊണാൾഡ്സ് ജനറൽ സ്റ്റാഫ് തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.
ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുത്ത് ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്സ്കിൽ/കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കും. ഫോൺ: 8921916220, 0471 2992609.
പി.എൻ.എക്സ്. 2039/2026
- Log in to post comments