Skip to main content

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം

       കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും അ+ ഗ്രേഡോടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷിക്കാം.

        നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് ജൂൺ 30 നു മുമ്പായി സമർപ്പിക്കണം. കാസർഗോഡ്കണ്ണൂർവയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുംകോഴിക്കോട്പാലക്കാട്,  മലപ്പുറംജില്ലക്കാർ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുംതൃശൂർഎറണാകുളംഇടുക്കികോട്ടയംആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുംപത്തനംതിട്ടകൊല്ലംതിരുവനന്തപുരംജില്ലക്കാർ തിരുവനന്തപുരം  ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

        അപേക്ഷാ ഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷാ ഫോം തപാലിൽ ആവശ്യ     മുള്ളവർ 6 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർ സഹിതം ചീഫ് എക്‌സിക്യൂട്ടീവ്    ഓഫീസർകേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്താളിക്കാവ്കണ്ണൂർ - 670001 എന്ന വിലാസത്തിൽ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്കണ്ണൂർ - 04972702995, കോഴിക്കോട് - 04962984709, എറണാകുളം - 04842374935, തിരുവനന്തപുരം - 0471 2331958.

പി.എൻ.എക്‌സ്. 2047/2026

date