Post Category
സെൻസസ് 2027: സംസ്ഥാന പോലീസ് മേധാവി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി
സെൻസസ് 2027 ൻറെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെൻസസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വൃക്തിഗത വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി.
സെൻസസ് എന്നത് ഒരു രാജ്യത്തിൻറെ വ്യവസ്ഥാപിതമായ പുരോഗതിയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങളാണ്. പോലിസ് സേനയിൽ ഉള്ളവരുൾപ്പെടെ എല്ലാവരും സെൽഫ് എന്യൂമറേഷൻ നടത്തി സെൻസസിൻറെ ഭാഗമാകണമെന്നും സെൻസസ് 2027 വിജയിപ്പിക്കണമെന്നും ഡിജിപി അഭ്യർത്ഥിച്ചു.
ഐ. ജി. ഹർഷിതാ അട്ടല്ലൂരി, സെൻസസ് ഡയറക്ടർ ഡോ. മിത്ര, എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഹാരിസ് കെ.എം, വിഭാ.വി, നിഷ വി.സി. അഡീഷണൻ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി എന്നിവർ സന്നിഹിതരായി.
പി.എൻ.എക്‌സ്. 2051/2026
date
- Log in to post comments