അറിയിപ്പുകള്‍
ജലവിതരണം മുടങ്ങും
കടലുണ്ടി ടാങ്കില്‍ വാല്‍വിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 18) കടലുണ്ടി പഞ്ചായത്തിലും ഫറോക്ക് നഗരസഭയിലും ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്് എഞ്ചിനീയര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയിലെ ക്ലാരിഫയര്‍ ക്ലീനിങ് നടക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, കാക്കൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഉണ്ടാകൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് വേങ്ങേരിയിലുള്ള നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകള്‍ 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 29ന് രാവിലെ 11 വരെ സ്വീകരിക്കും.
കാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2025-26 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ 10, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/എ പ്ലസ് ലഭിച്ചവരും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ട്രീമുകളില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് (അഡീഷണല്‍ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ്/ഓണ്‍ലൈന്‍ (serviceonline.gov.in/kerala) മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 15നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2021, 2022, 2023 അധ്യയന വര്‍ഷം അഡ്മിഷന്‍ നേടുകയും കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തവര്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജൂണ്‍ 30നകം നല്‍കണം. ഫോണ്‍: 9495353976, 0495-2373976
മത്സ്യബന്ധന യാനങ്ങള്‍ ആക്‌സസ് പാസ് എടുക്കണം
എക്‌സ്‌ക്ലൂസീവ് ഇകണോമിക് സോണില്‍ മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ ആക്‌സസ് പാസ് എടുക്കണം. റിയല്‍ ക്രാഫ്റ്റ് സൈറ്റില്‍ ഉടമകളുടെ ലോഗിന്‍ വഴി ജൂണ്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2414074.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി പ്ലസ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (ജൂണ്‍ 18) രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.ബി.ബി.എസ്. ഉയര്‍ന്ന പ്രായപരിധി: 2026 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ എന്‍.സി.എ ധീവര (കാറ്റഗറി നമ്പര്‍: 440/2021), എന്‍.സി.എ വിശ്വകര്‍മ (കാറ്റഗറി നമ്പര്‍: 441/2021) തസ്തികകളിലേക്ക് യഥാക്രമം 2023 ഡിസംബര്‍ 21, 2023 ഡിസംബര്‍ 12 തീയതികളില്‍ നിലവില്‍വന്ന റാങ്ക് പട്ടികകള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിങ് നടത്തും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡിന്റെ ബേപ്പൂര്‍ പൂലിമുട്ട് റോഡില്‍ ഒഴിഞ്ഞുകിടക്കുന്ന 15 സെന്റ് തുറമുഖഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം ഇല്ലാത്ത രീതിയില്‍ ചായക്കടയും കുട്ടികള്‍ക്കുള്ള രണ്ട് റൈഡുകളും ഒരുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് പാട്ടത്തിന് (വാടകക്ക്) നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 26ന് ഉച്ചക്ക് 12 വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863.
ഡ്രൈവര്‍ നിയമനം
ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ദിവസവേതനത്തില്‍ ഡ്രൈവര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 22ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. 18-56 പ്രായപരിധിയിലുള്ളവരും എസ്.എസ്.എല്‍.സി, എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2414074.
സീറ്റൊഴിവ്
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.ബി.എ, ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളിലെ മൂന്നാം സെമസ്റ്ററിലും എം.എ ഇംഗ്ലീഷ്, എം.കോം പി.ജി കോഴ്‌സുകളിലെ മൂന്നാം സെമസ്റ്ററിലും സീറ്റൊഴിവുണ്ട്. ഫോണ്‍: 0495-2223243, 8547005025
- Log in to post comments