*അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു*
2026-27 വർഷത്തെ 'ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്കോളർഷിപ്പ്' പദ്ധതിയിലേക്ക് പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഠന-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തുന്നവരും സാമ്പത്തികമായും കുടുംബപരമായും പിന്നാക്കാവസ്ഥ നേരിടുന്നവരുമായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷകൾ സ്കൂൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ജൂലൈ 15-ന് വൈകിട്ട് അഞ്ചിനകം 'ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി.പി.ഒ, തൃശ്ശൂർ - 680307' എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എച്ച്.എം സാക്ഷ്യപ്പെടുത്തിയ മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം.
അപേക്ഷകർ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട അഞ്ച്, എട്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളായിരിക്കണം. അപേക്ഷകരായ അഞ്ച്, എട്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ യഥാക്രമം കാറ്റഗറി-1 (യു.പി വിഭാഗം), കാറ്റഗറി-2 (ഹൈസ്കൂൾ വിഭാഗം) ടാലന്റ് സെർച്ച് പരീക്ഷകളിൽ പങ്കെടുക്കണം. ഫോൺ- 0480 2706100.
- Log in to post comments