Post Category
സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന (നാലു ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ) വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട സ്വയംതൊഴില്‍ തുടങ്ങാന്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും പട്ടികജാതി പട്ടിക വര്‍ഗ കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ : 04832731496, 9400068510.
date
- Log in to post comments