Skip to main content

ഐ.എച്ച്.ആര്‍.ഡി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ 2026 ജൂണില്‍ ആരംഭിക്കുന്ന കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എക്കും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എക്കും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗം, ഒ.ബി.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാരിന്റെ ഫീസ് ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍: 8547005088.

date