Post Category
സോളി ആന്റണി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു. കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ, കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ, പുനലൂർ ആർ.ഡി.ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വാകത്താനം സ്വദേശിനിയാണ്. ഭർത്താവ്: ജിയോ ടി. മനോജ് (മുൻ ഡെപ്യൂട്ടി കളക്ടർ) മകൻ: ടോം ജി. മനു.
date
- Log in to post comments