Skip to main content

ഐ ടി ഐ പ്രവേശനം

 

നാഗലശ്ശേരി ഗവ. ഐ ടി ഐയിലേക്ക് എസ് വി ഇ ടി പ്രവേശനത്തിന് ജൂണ്‍ 30ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഒരു വര്‍ഷത്തെ അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി) പ്രിന്റിങ് ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നിവയാണ് ട്രേഡുകള്‍. യോഗ്യത എസ് എസ് എല്‍ സി. https://itiadmissions.kerala.gov.in പോര്‍ട്ടലില്‍ അപേക്ഷിക്കണം. 2026 ഓഗസ്ത് ഒന്നിന് 14 വയസ് പൂര്‍ത്തിയാകണം. അപേക്ഷകളുടെ അസല്‍ പ്രമാണ പരിശോധന ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date