Post Category
താല്‍ക്കാലിക നിയമനം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂണ്‍ 22ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.gptcpalakkad.ac.in ല്‍ ലഭിക്കും. ഫോണ്‍: 0491 2572640.
date
- Log in to post comments