Post Category
ദേശീയ പുരസ്ക്കാരം നേടി
ദേശീയ പുരസ്ക്കാരം നേടി
എസ് എച്ച് വി ആര് സ്വച്ഛ് ഹരിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ തൃത്താല ജി എം ആര് എസ് സര്‍ക്കാര്‍ സ്കൂള്‍ വിഭാഗത്തില്‍ പുരസ്ക്കാരത്തിന് അര്‍ഹത നേടിയതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. എസ് എച്ച് വി ആര് സര്‍വേയുടേയും എന്‍ സി ഇ ആര് ടി വിദഗ്ധ സംഘം നടത്തിയ ഓണ്‍സൈറ്റ് ഗ്രേഡിങ്ങിന്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരനോട്ടം. ശുചിത്വം, ഹരിത പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ വിദ്യാലയം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
date
- Log in to post comments