'വായന ദിനാചാരണം ജില്ലാതല ഉദ്ഘാടനം 19 ന്
ഒരുമാസം നീണ്ടു നിൽക്കുന്ന വായനാ മാസാചരണത്തിന് ജില്ലയിൽ വായനാ ദിനത്തിൽ തുടക്കമാകും. ജൂണ്‍ 19ന് രാവിലെ 10ന് ബി.ഇ.എം.എച്ച്.എസ്.എസില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് കെ. സന്ധ്യാകുമാരി അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സതികുമാര്‍ സ്വാഗതം ആശംസിക്കും. പ്രശസ്ത തോല്‍പ്പാവക്കൂത്ത് കലാകാരന്‍ രാജീവ് പുലവര്‍ മുഖ്യപ്രഭാഷണം നടത്തും. തോൽപ്പാവക്കൂത്തിന്റെ സോദാഹരണ ദൃശ്യാവിഷ്കരവുമുണ്ടാകും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി രവീന്ദ്രന്‍, ക്യാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ് നാരായണന്‍ എന്നിവര്‍ സംസാരിക്കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.വി കോമളം ചടങ്ങില്‍ നന്ദി രേഖപ്പെടുത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വായന ദിനാചരണം സംഘടിപ്പിക്കുന്നത്.
- Log in to post comments