Skip to main content

സഹകരണ സംഘങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാം

അന്താരാഷ്ട്ര സഹകരണ ആഘോഷ ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടത്തുന്ന പരിപാടികളുടെ ഭാഗമായി മികച്ച സഹകരണ സംഘം/ സഹകാരികൾക്കുള്ള അവാർഡ് ക്ഷണിച്ചു. മികച്ച സഹകരണ സംഘങ്ങൾക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ്മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ അവാർഡ്അന്താരാഷ്ട്ര സഹകരണ ദിനത്തിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ 2025 ൽ സംഘങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുള്ള സഹകരണ ദിന അവാർഡ് എന്നിവയാണ് നൽകുന്നത്. അപേക്ഷകൾ ജൂൺ 20ന് വൈകിട്ട് 5നകം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2331982, www.cooperation.kerala.gov.in.

പി.എൻ.എക്‌സ്. 2058/2026

date