സ്പെഷ്യല്‍ ലോക് അദാലത്ത് ജൂലൈ 18 ന്
കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്നതിന് ജൂലൈ 18 ന് സ്പെഷ്യല്‍ ലോക് അദാലത്ത് നടത്തുന്നു.
പത്തനംതിട്ട ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍, നിലവില്‍ ജില്ല നിയമ സേവന അതോറിറ്റി മുമ്പാകെയും താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെയും കോടതി മുമ്പാകെയും പരിഗണനയിലുള്ളതും ഇനിയും ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റസ് ആക്ട് പരിധിയില്‍ വരുന്ന കേസുകള്‍ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് സമിതികളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2220141.
- Log in to post comments