Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള നയരൂപീകരണത്തിനുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) പ്രൊജക്ട് പ്രൊപ്പോസ ക്ഷണിച്ചു. 'എൻവയോൺമെന്റൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്' പദ്ധതിക്ക് കീഴിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം. സമൂഹം നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതും പ്രായോഗികമായ സാങ്കേതികവിദ്യകളിലൂടെയും നവീന മാർഗ്ഗങ്ങളിലൂടെയും സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതുമായിരിക്കണം പ്രൊജക്ടുകൾ.

നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകളും വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും www.envt.kerala.gov.in -ൽ  നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 15നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാം നില, കെ.എസ്.ആർ.ടി.സി ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ പി.ഒ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകൾ അയക്കുന്ന കവറിന് മുകളിൽ 'Project Proposals under the Plan Scheme: Environmental Research and Development' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2326264.

പി.എൻ.എക്‌സ്. 2060/2026

date