Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 2026-27 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 'എ' ഗ്രേഡ് ലഭിച്ചവരും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരുമായിരിക്കണം. അതീവ ദുര്‍ബല ഗോത്ര  വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (പി.വി.ടി.ജി) അരനാടന്‍, കുടിയ, മഹാമലസര്‍, പള്ളിയന്‍, തച്ചനാടന്‍, മൂപ്പന്‍, മലപ്പണിക്കര്‍, അടിയാന്‍, എരവാളന്‍, ഹില്‍പുലയ, ഇരുള, മലസര്‍, മലയന്‍, മലപണ്ടാരം, പണിയന്‍, മുഡുഗര്‍, മലവേട്ടുവന്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും 'ബി' ഗ്രേഡ് വരെ ഉണ്ടെങ്കില്‍ അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, സ്‌കൂള്‍ എച്ച്.എം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലൈ 15-നകം പുനലൂരിലെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ആഫീസിലോ കുളത്തുപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0475-2222353, 9496070347.
 

 

date