Post Category
സെൻസസ് സെൽഫ് എന്യൂമറേഷൻ: ജില്ലയിൽ ആദ്യദിനം 2733 പേർ വിവരങ്ങൾ രേഖപ്പെടുത്തി
സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രിയക്ക് ജില്ലയിൽ മികച്ച തുടക്കം. ആദ്യദിനം 2733 (വൈകിട്ട് അഞ്ച് വരെ) പേരാണ് ജില്ലയിൽ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയത്.
വിവരങ്ങൾ നൽകിയതിന് ശേഷം എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഈ വിവരം അറിയിക്കാവുന്നതാണ്. സെൽഫ് എൻയുമറേഷൻ ഐഡി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ എന്യൂമറേറ്റർക്ക് സാധിക്കും.
പ്രവാസികൾ ഈ ഘട്ടത്തിൽ വിവരങ്ങൾ സമർപ്പിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. നാട്ടിൽ വീടുള്ളവർ, അവിടെ നിലവിൽ താമസക്കാർ ഉണ്ടെങ്കിൽ അവർക്ക് അവരുടെ വിവരങ്ങൾ നൽകാം.
date
- Log in to post comments