Skip to main content

സൗജന്യ പാചക പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ  നേതൃത്വത്തിൽ ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ  12 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. 

നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ, കേക്ക് എന്നിവയുടെ നിർമ്മാണത്തിൽ നൽകുന്ന ഈ പരിശീലനത്തിലേക്ക് 18 വയസ്സിനും 49 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക്അപേക്ഷിക്കാവുന്നതാണ്. വിജയകരമായി സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും അതിനായി ലഭ്യമായ വിവിധ ലോൺ സ്കീമുകളെക്കുറിച്ചുമുള്ള ക്ലാസുകളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. താൽപര്യമുള്ളവർ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി (രണ്ട് എണ്ണം), റേഷൻ കാർഡ് കോപ്പി (രണ്ട് എണ്ണം), എസ്.എസ്.എൽ.സി ബുക്ക് കോപ്പി (ഒരു എണ്ണം), ബാങ്ക് പാസ് ബുക്ക് കോപ്പി (ഒരു എണ്ണം) എന്നിവയും, ലഭ്യമാണെങ്കിൽ തൊഴിലുറപ്പ് കാർഡ്, കുടുംബശ്രീ ത്രീഫ്റ്റ് ബുക്ക് എന്നിവയുടെ കോപ്പികളും സഹിതം ജൂൺ 22
 രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ആർ എസ് ഇ റ്റി ഐ    ഓഫീസിൽ നേരിട്ടെത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8330011815 (ഡയറക്ടർ), 9746487851, 7034350967 (ഫാക്കൽറ്റീസ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

date