ഊർജിത ഡ്രൈ ഡെ ആചരണത്തിനു തുടക്കമായി
കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനുള്ള ഊർജിത ഡ്രൈ ഡെ ആചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറവൂർ വി എസ് അച്യുതാനന്ദൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ മാസം വരെ എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം അനിത ബാലൻ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡോ. എം അനന്ത് , ഡോ. വി എസ്. വിൻസി, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ. ചിത്ര, ഡോ. ആർ. സേതുനാഥ്, എസ് സന്തോഷ്കുമാർ, സ്കൂൾ പ്രഥമധ്യാപിക എൻ മായ എന്നിവർ പങ്കെടുത്തു.
- Log in to post comments