Post Category
ജില്ലാ സൈനിക ക്ഷേമ ഓഫീസ് :അന്താരാഷ്ട്ര യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
ഇതിനോടനുബന്ധിച്ച്
ജൂൺ 21 ഞായറാഴ്ച രാവിലെ 10 30 മുതൽ ഒരു മണി വരെ യോഗദിന സെമിനാറും വിമുക്തഭട ബോധവൽക്കരണ ക്ലാസ്സും
ചേപ്പാട് കേരള എക്സ്- സർവീസ്മാൻ ലീഗ് ജില്ലാ കമ്മിറ്റിയുടെ ഓഡിറ്റോറിയത്തിൽ നടത്തും. പരിപാടിയിൽ എല്ലാ വിമുക്തഭടന്മാരുടെയും വിധവകളുടെയും അവരുടെ കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ:
0477-2245813, ഇമെയിൽ : zswoalp@gmail.com.
(പിആർ/എഎൽപി/1187)
date
- Log in to post comments