Skip to main content

വിജ്ഞാൻവാടികളിൽ കോർഡിനേറ്റർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന വിവിധ വിജ്ഞാൻവാടികളിൽ താല്‍കാലികാടിസ്ഥാനത്തില്‍  കോർഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-നും 45-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ഹോണറേറിയം: പ്രതിമാസം 8,000 രൂപ.  വെൺമണിയോട് (അഞ്ചല്‍ ഗ്രാമപഞ്ചായത്ത്), പറയൻമൂല (ഇട്ടിവ), ലക്ഷം വീട് (തലവൂര്‍), കടയ്ക്കാമൺ (പിറവന്തൂര്‍), പറപ്പളളിക്കോണം(പവിത്രേശ്വരം) വിജ്ഞാന്‍വാടികളിലാണ് ഒഴിവുകള്‍. ജൂൺ 26-ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വോക്ക് ഇൻ ഇൻ്റർവ്യൂ നടക്കും. ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാവണം. ഫോണ്‍: 0474 2794996.  

 

 

date