Skip to main content

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന എസ്.എസ്.എൽ.സി, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി സ്കോളർഷിപ്പ്/പഠനസഹായത്തിനുള്ള അപേക്ഷകൾ  ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹരായവർ കോഴ്സ് ആരംഭിച്ച തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷിക്കണം. നിലവിൽ കോഴ്സ് ആരംഭിച്ചവർക്ക് ജൂൺ 21 മുതൽ 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാം.പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം

date