Skip to main content
ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കൻപ്പറ്റയിൽ നടന്ന മൺസൂൺ മാരത്തോൺ  കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു

*അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം : വയനാട് മൺസൂൺ മാരത്തോൺ മത്സരങ്ങൾ ഇന്ന് *

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്നു വയനാട് മൺസൂൺ മാരത്തോൺ മത്സരങ്ങൾ ഇന്ന് (ജൂൺ 21) രാവിലെ  ആറിന് കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്ത്   നിന്നും  ആരംഭിക്കും.  ഹാഫ് മാരത്തോൺ, വനിതാ ഹാഫ് മാരത്തോൺ, ഫൺ റൺ  ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.   വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം      കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നിർവഹിക്കും. ഹാഫ് മാരത്തോൺ ജില്ലാ പോലീസ് മേധാവി ദേവ മനോഹർ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ വനിതാ മാരത്തോണും ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കെ റഫീഖ് ഫൺ മരത്തോണും ഫ്ലാഗ് ഓഫ് ചെയ്യും.

രാവിലെ എട്ടിന് ലളിത് മഹലിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ  പി. വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സി.കെ ശശീന്ദ്രൻ,  ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് എന്നിവർ പങ്കെടുക്കും

date