കുടിവെള്ള വിതരണം വകുപ്പുകളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കണം: ജില്ലാ കലക്ടര്‍
ജില്ലയില്‍ വിവിധയിടങ്ങളിലുള്ള കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ജലശുചിത്വസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഗ്രാമീണ മേഖലയില്‍ 305759 കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതായി അറിയിച്ചു.
ഏരൂര്‍, വെളിയം ഗ്രാമപഞ്ചായത്തുകളില്‍ ജലവാഹകകുഴലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് പുനര്‍നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തിലാക്കും. വിളക്കുടി പഞ്ചായത്തിലെ വിവിധപദ്ധതികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. നെടുവത്തൂര്‍ പഞ്ചായത്തില്‍ പുല്ലാമല ജലസംഭരണി നിര്‍മാണത്തിന് സ്ഥലം കണ്ടെത്തും. കൊറ്റങ്കര പഞ്ചായത്തില്‍ കിഫ്ബി ധസഹായത്തോടെ നടപ്പാക്കുന്ന ഉമ്മയനല്ലൂര്‍-കല്ലുവെട്ടാംകുഴി, താഹ-കരിക്കോട് റോഡ് വികസനത്തിന്റെ ഭാഗമായി ജലവാഹകകുഴലുകള്‍ സ്ഥാപിക്കും.
നെടുമ്പന, വെളിയം ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളവിതരണം തടസപ്പെടുന്നത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാംക്രമിക രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ വിവിധ പരിശോധനാലാബുകളിലേക്ക് അയക്കുന്ന സാമ്പിളുകളുടെ പരിശോധന സൗജന്യമാക്കുന്നത് പരിഗണനയിലാണെന്നും അറിയിച്ചു. യോഗത്തില്‍ ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments