Skip to main content

നശാമുക്ത് ഭാരത് അഭിയാന്‍

കേന്ദ്ര ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ ''നശാമുക്ത് ഭാരത് അഭിയാന്‍'' ലഹരി വിരുദ്ധ പ്രവര്‍ത്തന ങ്ങളുടെ നടത്തിപ്പി നായി മാസ്റ്റര്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ കീഴില്‍ മാസ്റ്റര്‍ വോളണ്ടി യര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള സ്ത്രീ,പുരുഷന്മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു.  താല്‍പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക്   തൊടുപുഴ മിനിസിവില്‍ സ്റ്റേഷനിലെ പുതിയ ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സമീപിക്കാം. ഫോണ്‍ നം.: 9496456464

date