Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന്
ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തിക കളിലേക്ക് മെയ് 29 ന് നടത്താല്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 30 ന് നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്കകം അപേക്ഷ നല്‍കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9446370958
date
- Log in to post comments