Skip to main content

തപാല്‍ വകുപ്പ് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

തിരൂര്‍ ആര്‍.എം.എസ് മുതല്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിനായി വാണിജ്യ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും, കുറഞ്ഞത് 2000 കിലോഗ്രാം ഭാരം ചുമക്കാന്‍ ശേഷിയുള്ളതുമായ ഫോര്‍ വീലര്‍ ഗുഡ്‌സ് കാരിയര്‍ വാഹനമാണ് വേണ്ടത്. ഒപ്പം ഒരു തപാല്‍ ഉദ്യോഗസ്ഥന് സഞ്ചരിക്കാനുള്ള സീറ്റിംഗ് സൗകര്യവും ഉണ്ടായിരിക്കണം.  പ്രതീക്ഷിക്കുന്ന കരാര്‍ തുക: 18 ലക്ഷം രൂപ (ജി.എസ്.ടി ഉള്‍പ്പെടെ).നിരതദ്രവ്യം-54,000 രൂപ. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി-ജൂലൈ 20, രാവിലെ 10:00 മണി വരെ. താത്പര്യമുള്ള കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ http://eprocure.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിക്കാം.

 

date