Skip to main content

അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കല്‍പകഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം കല്‍പ്പകഞ്ചേരി ബാഫഖി യത്തീംഖാന ആര്‍ട്‌സ് ആന്റ് സയന്‍സ്  കോളേജില്‍ നടന്നു. ജീവിത ശൈലീ രോഗ നിയന്ത്രണത്തിന് വ്യായാമം ശീലമാക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എം.ജാനിഫ് പറഞ്ഞു. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. വി ഫിറോസ് ഖാന്‍ അധ്യക്ഷനായി. ബാഫഖി വുമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഹുസൈന്‍  ദിനാചരണ സന്ദേശം നല്‍കി. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ ഇന്‍സ്ട്രക്ടര്‍ കൃഷ്ണപ്രിയയുടെ നേതൃത്വത്തില്‍  യോഗപരിശീലനം നല്‍കി. ചടങ്ങില്‍ വളവന്നൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹാഷിം, മാസ്മീഡിയ ഓഫീസര്‍ ഡി.അജിത്ത് കുമാര്‍, ടെക്‌നിക്കല്‍ അസിസറ്റന്റ് ദേവദാസ്, ആശാ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ്, ഐഇസി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ, എച്ച്.ഐ അജിത്ത് ബാല്‍,  എന്‍എസ്എസ് കോര്‍ഡിനേറ്റര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date