Skip to main content

വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ ധനസഹായമായി പ്രതിവര്‍ഷം 10000/ രൂപ വീതം അനുവദിക്കുന്ന 'വിഷന്‍' പദ്ധതിയിലേക്ക്, എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് ഗ്രേഡില്‍ കുറയാതെയും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ യഥാക്രമം എ2/എ ഗ്രേഡുകളിലും വാങ്ങി വിജയിച്ച് പ്ലസ്-വണ്‍ പഠനം നടത്തി വരുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് കുടുംബവാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപയായിരിക്കണം. പട്ടികജാതി വികസന വകുപ്പ് ജില്ലയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലായിരിക്കും പരിശീലനം നടത്തേണ്ടത്. അപേക്ഷകള്‍ ആഗസ്റ്റ് ഒന്നു മുതല്‍  മുതല്‍ 31 വരെ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം.

date