Post Category
ലേലം
തൃശ്ശൂർ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നൽകാനുള്ള കുടിശ്ശിക തുക ഈടാക്കുന്നതിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കിലെ തെക്കുംകര വില്ലേജിലെ വസ്തുവഹകൾ ലേലം ചെയ്യുന്നു. തെക്കുംകര വില്ലേജിലെ സർവ്വേ നമ്പർ 826/പി, 827/പി, 828/പി എന്നിവയിൽ ഉൾപ്പെട്ട 1.1275 ഹെക്ടർ സ്ഥലവും അതിലെ വസ്തുവഹകളുമാണ് ലേലം ചെയ്യുന്നത്. ജൂലൈ ആറിന് രാവിലെ 11-ന് തെക്കുംകര വില്ലേജ് ഓഫീസിൽ തലപ്പിള്ളി തഹസിൽദാറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം നടത്തും.
date
- Log in to post comments