Skip to main content

ഡ്രോൺ പൈലറ്റ് പരിശീലനം: അസാപ് കേരള അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രഫി, ഡിസാസ്റ്റർ മാനേജ്മെന്റ്, അഗ്രികൾച്ചർ, ഫിലിം ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കാസർഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് കോഴ്സ് നടത്തുന്നത്. പത്താം ക്ലാസ് വിജയിച്ച, 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഈ അഞ്ച് ദിവസത്തെ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ജൂൺ 30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/WyrKBAiJQtvWX. ഫോൺ: 9495999721.

date